ഇരിട്ടി: ഉംറ തീർഥാടനത്തിനിടെ ഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ള്യൻ ഹൗസിൽ ഹംസ (73) ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം മദീനയിലെത്തിയ ഹംസ ഉംറ ചടങ്ങ് പൂർത്തിയാക്കി തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഏറെക്കാലം ഇരിട്ടിയിലെ ഡ്രൈവറായിരുന്ന ഹംസ ഇപ്പോൾ ഇരിട്ടി പഴയ ബസ്സ്റ്റാന്ഡ് പരിസരത്ത് തട്ടുകട നടത്തി വരികയായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: അലി, യാസർ, യാസിനി, സൈബുന്നീസ.
മരുമക്കൾ: ഷമീന, റഫീക്ക് (ഡ്രൈവർ, ഇരിട്ടി), ഷഹീർ (ദുബായ്). സഹോദരങ്ങൾ: സിദിഖ് (ത്രീ സ്റ്റാർ വെജിറ്റബിൾസ് ഇരിട്ടി), ഉസ്മാൻ(ടീ ഷോപ്പ്, പയഞ്ചേരിമുക്ക്), മുഹമ്മദ് (ഗൾഫ്), കദീജ, മറിയൂട്ടി, അലീമ, റംല. കബറടക്കം മദീനയിൽ നടത്തി.